മുസ്ലിം ലീഗിന്‍െറ രാജ്യസഭാ സ്ഥാനാര്‍ഥിയായി വ്യവസായി പി.വി അബ്ദുല്‍ വഹാബിനെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ നടന്ന പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്. മുന്‍ രാജ്യസഭാംഗമാണ് വഹാബ്.
ഹൈദരലി ശിഹാബ് തങ്ങളെ കൂടാതെ ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദ്, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ജനറല്‍ സെക്രട്ടറി കെ.പി.എ അബ്ദുല്‍ മജീദ്, ഇ.ടി മുഹമ്മദ് ബഷീര്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ അടക്കമുള്ള നേതാക്കള്‍ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.
വെള്ളിയാഴ്ച കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതിയില്‍ സ്ഥാനാര്‍ഥി സംബന്ധിച്ച് സമവായമുണ്ടായില്ല. ഇതേതുടര്‍ന്ന് അന്തിമ തീരുമാനമെടുക്കുന്നതിനും പ്രഖ്യാപിക്കുന്നതിനും ഹൈദരലി ശിഹാബ് തങ്ങളെ പ്രവര്‍ത്തക സമിതി യോഗം ചുമതലപ്പെടുത്തി.
Comments