You are Here : Home / News Plus

യമന്‍: 151 മലയാളികള്‍ കൂടി മടങ്ങിയെത്തി

Text Size  

Story Dated: Saturday, April 04, 2015 04:10 hrs UTC

സൗദി സഖ്യസേന വ്യോമാക്രമണം ശക്തമാക്കിയ യമനില്‍നിന്ന് രക്ഷപ്പെട്ട 91 മലയാളികള്‍കൂടി കൊച്ചിയിലത്തെി. 330 ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ എ.ഐ 170 വിമാനം ശനിയാഴ്ച പുലര്‍ച്ചെ 12.40 നാണ് നെടുമ്പാശ്ശേരി യിലത്തെിയത്. 15 തമിഴ്നാട് സ്വദേശികളക്കം 106 പേര്‍ കൊച്ചിയില്‍ ഇറങ്ങി. ശേഷിക്കുന്ന 224 ഉത്തരേന്ത്യക്കാരുമായി വിമാനം മുംബൈയിലേക്ക് തിരിച്ചു. യാത്രക്കാരെ സ്വീകരിക്കാന്‍ മന്ത്രി കെ.സി.ജോസഫ് വിമാനത്താവളത്തിലത്തെി. ഓരോരുത്തര്‍ക്ക് 2000 രൂപ വീതം സഹായം നല്‍കി. ജിബൂതിയില്‍ നിന്ന് പുറപ്പെട്ട മറ്റൊരു വിമാനത്തില്‍ 60 മലയാളികള്‍ മുംബൈയിലിറങ്ങിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.