ഐ.എ.എസ്. പരിശീലന കേന്ദ്രമായ മസ്സൂറിയിലെ ലാല്‍ ബഹാദുര്‍ ശാസ്ത്രി നാഷണല്‍ അഡ്മിനിസ്ട്രേറ്റീവ് അക്കാദമിയില്‍ ആറു മാസം അനധികൃതമായി കഴിഞ്ഞ വ്യാജ ഐ.എ.എസ്സുകാരിയെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിനിയായ റൂബി ചൗധരിയെന്ന യുവതിയാണ് അറസ്റ്റിലായത്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ ആറു മാസമായി പരിശീലനകേന്ദ്രത്തില്‍ അനധികൃതമായി കഴിഞ്ഞുവരുകയായിരുന്നു റൂബി ചൗധരി.
Comments