ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയില്‍ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത് തലക്കേറ്റ അടി മൂലമാണെന്ന് പൊലീസ്. സംഭവത്തില്‍ രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. അഞ്ചങ്ങാടി ചാലില്‍ ചിന്നക്കല്‍ ഷാഹിദ് (26), പണ്ടാരത്തില്‍ കറുത്ത വീട്ടില്‍ റംഷാദ് എന്നിവരാണ് ചാവക്കാട് പൊലീസില്‍ കീഴടങ്ങിയത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ സ്റ്റേഷനില്‍ എത്തിയ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പുതിയകത്ത് മാമുട്ടിയുടെ മകന് സവാഹിര്‍ (28) കൊല്ലപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്.
കൊല നടന്ന വീട്ടിലെ യുവതിയുടെ ഭര്‍ത്താവിന്‍െറ സഹോദരിയുടെ മകനാണ് അറസ്റ്റിലായ ഷാഹിദ്. സവാഹിര്‍ വീട്ടില്‍ വന്ന വിവരം ഷാഹിദിനോടാണ് യുവതി വിളിച്ചുപറഞ്ഞത്. പിന്നീട് ഇയാളാണ് റംഷാദിനെയും മറ്റു രണ്ടുപേരെയും വിളിച്ചു വരുത്തിയത്. ഷാഹിദ് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് വീട്ടില്‍ ഭക്ഷണം കഴിക്കുകയായിരുന്ന റംഷാദ്് സംഭവ സ്ഥലത്തത്തെിയത്. സവാഹിറിന്‍െറ മൃതദേഹം പെട്ടി ഓട്ടോയില്‍ കയറ്റാനും ആശുപത്രിയില്‍ കൊണ്ടുപോകാനും മറ്റു പ്രതികള്‍ക്കൊപ്പം ഇയാള്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന.
Comments