You are Here : Home / News Plus

പുകയില ഉല്‍പന്നങ്ങളിലെ മുന്നറിയിപ്പ് വലുതാക്കാന്‍ മോദിയുടെ നിര്‍ദേശം

Text Size  

Story Dated: Saturday, April 04, 2015 04:57 hrs UTC

ന്യൂഡല്‍ഹി: പുകയില ഉല്‍പന്നങ്ങളുടെ പുറംകവറിലുള്ള ആരോഗ്യമുന്നറിയിപ്പിന്‍റെ വലുപ്പം കൂട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോഗ്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. ചിത്രസഹിതമുള്ള മുന്നറിയിപ്പിന്‍റെ വലുപ്പം പാക്കറ്റിന്‍റെ 65 ശതമാനമാക്കാന്‍ ആരോഗ്യമന്ത്രി ജെ.പി നദ്ദക്ക് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പുകയില ഉല്‍പന്നങ്ങളുടെ ഉപഭോഗം കാന്‍സറിന് കാരണമാകുന്നില്ലെന്ന പാര്‍ലമെന്‍ററി പാനലിന്‍റെ ശിപാര്‍ശയെ തുടര്‍ന്ന് മുന്നറിയിപ്പ് പരസ്യം പിന്‍വലിച്ചിരുന്നു. പുകയില ഉപല്‍പന്നങ്ങളുടെ ലോബിയെ സഹായിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണിതെന്ന് ആരോപിച്ച് വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.മുന്നറിയിപ്പ് ചിത്രത്തിന്‍റെ വലുപ്പം 40 ശതമാനത്തില്‍ നിന്ന് 85 ശതമാനമാക്കി ഉയര്‍ത്താന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ മുന്നറിയിപ്പ് ചിത്രത്തിന്‍റെ വലുപ്പം കൂട്ടുന്നതും പുകയില ഉപഭോഗത്തിന്‍റെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള കുറിപ്പ് പാക്കറ്റില്‍ ഉള്‍പ്പെടുത്തുന്നതും സംബന്ധിച്ച് നേരത്തെ തീരുമാനമെടുത്തിരുന്നതായി ജെ.പി നദ്ദ അറിയിച്ചു.പുകയില ഉപയോഗം കാരണം വായയില്‍ ഉണ്ടാവുന്ന കാന്‍സറിന്‍റെ ചിത്രം ആയിരിക്കും ജൂണ്‍ ഒന്നാം തിയതി മുതല്‍ പുകയില ഉല്‍പന്നങ്ങളുടെയും സിഗരറ്റിന്‍റെയും പാക്കറ്റുകളില്‍ ഉണ്ടാവുക. നിലവില്‍ ഉണ്ടായിരുന്ന മുന്നറിയിപ്പുകള്‍ ഫലപ്രദമല്ലാത്തതിനാലാണ് പുതിയ ആരോഗ്യമുന്നറിയിപ്പ് ചിത്രം നല്‍കുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.