You are Here : Home / News Plus

സദാചാര ഗുണ്ടായിസത്തിനെതിരെ പിണറായി

Text Size  

Story Dated: Saturday, April 04, 2015 05:02 hrs UTC

തിരുവനന്തപുരം: സംസ്ഥാനത്ത് ആവര്‍ത്തിക്കുന്ന സദാചാര ഗുണ്ടായിസത്തിനെതിരെ സി.പി.എം പി.ബി അംഗം പിണറായി വിജയന്‍െറ ഫേസ്ബുക് പോസ്റ്റ്. സദാചാരഗുണ്ടാ ആക്രമണ പരമ്പരയില്‍ ഒടുവിലത്തേതാണ് ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയില്‍ യുവാവിനെ തല്ലിക്കൊന്ന സംഭവമെന്ന് പിണറായി ചൂണ്ടിക്കാട്ടുന്നു. നിയമം കൈയ്യിലെടുത്ത് അഴിഞ്ഞാടുന്ന ഇത്തരം സംഘങ്ങളെയും അവക്ക് പിന്തുണ നല്‍കുന്നവരെയും ഒറ്റപ്പെടുത്തുകയും അവരുടെ രാഷ്ട്രീയ ദൗത്യം തിരിച്ചറിയുകയും വേണം. പൊലീസ് ഇത്തരം വിഷയങ്ങളില്‍ നീതിപൂര്‍വകമായി ഇടപെട്ടില്ലെങ്കില്‍ സമൂഹം അരാജകത്വത്തിലേക്കാണ് പതിക്കുകയെന്നും പിണറായി ചൂണ്ടിക്കാട്ടുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.