വഡോദര: 10,000 കിലോമീറ്ററിലേറെ പരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാന്‍ ഇന്ത്യക്ക് ശേഷിയുണ്ടെന്ന് ഡിഫനസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന്(ഡി.ആര്.ഡി.ഒ)ക്ക് കീഴിലെ ആമമന്റ് റിസര്‍ച്ച് ബോര്‍ഡ് ചെയര്മാന് ഡോക്ടര്‍ എസ്.കെ സല്‍വന്‍. ഇന്ത്യ ഈയിടെ വിജയകരമായി പരീക്ഷിച്ച ആണവവാഹകശേഷിയുള്ള അഗ്നി 5 മിസൈലിന് 5,000 കിലോമീറ്റര്‍ പരിധിയാണുള്ളത്. എന്നാല്‍ 10,000 കിലോമീറ്ററിലേറെ പരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാനും രാജ്യത്തിന് ശേഷിയുണ്ടെന്ന് വഡോദരയില്‍ ‘21ാം നൂറ്റാണ്ടില്‍ സാങ്കേതികവിദ്യയിലെ പുതിയ വീഥികള്‍’ എന്ന വിഷയത്തിലെ ദേശീയസെമിനാറില്‍ സംസാരിക്കവേ സല്‍വന്‍ പറഞ്ഞു.
Comments