ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം നിയമോപദേശം തേടും.പരാതിക്കാരനായ ബിജു രമേശൊഴികെ മറ്റാരും കെ.എം. മാണി പണം വാങ്ങിയെന്ന മൊഴി നല്‍കിയിട്ടില്ലെന്നാണു സൂചന. തെളിവായി ബിജു രമേശ് നല്‍കിയിരിക്കുന്ന ശബ്ദരേഖ നിയമത്തിന്റെ മുമ്പില്‍ നിലനില്‍ക്കുമോ എന്നതാണ് വിജിലന്‍സിനെ കുഴയ്ക്കുന്നത്. ഈ സാഹചര്യമാണു നിയമോപദേശം തേടി മുന്നോട്ടു പോകാന്‍ വിജിലന്‍സിനെ പ്രേരിപ്പിക്കുന്നത്. ശബ്ദരേഖ മുമ്പ് എഡിറ്റ് ചെയ്യപ്പെട്ടതാണെന്നതും വിജിലന്‍സിനു തലവേദനയാകുന്നുണ്ട്.
കെ. എം. മാണിക്കു പണം നല്‍കിയതായി ബാറുടമകളുടെ യോഗത്തില്‍ വിവിധ ബാറുടമകള്‍ പറയുന്നതിന്റെ ശബ്ദരേഖയാണ് ബിജു രമേശ് വിജിലന്‍സിനു കൈമാറിയിരിക്കുന്നത്. എന്നാല്‍ ബറുടമകളില് പലരും ഇതു വിജിലന്‍സിനു മുമ്പില്‍ നിഷേധിച്ചിട്ടുണ്ട്. ബിജു രമേശ് നല്കിയ രഹസ്യമൊഴി പ്രകാരം നടപടികളുമായി മുന്നോട്ടു പോകാനാണു വിജിലന്‍സിന്റെ നീക്കം.
Comments