ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്ന അഴിമതി വിരുദ്ധ ഹെല്‍പ്പ് ലൈന്‍ ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്കു 1031 എന്ന നമ്പറിലേക്കു വിളിച്ചറിയിക്കാം. പരാതികള്‍ പൂര്‍ണമായി കേട്ടശേഷം ഗൗരവമേറിയത്, ഗൗരവമില്ലാത്തത് എന്നിങ്ങനെ രണ്ടായി തരംതിരിക്കും. ഗൗരവമേറിയ പരാതികളില്‍ ഉടന്‍ തന്നെ തുടര്‍ നടപടികളുമുണ്ടാകുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Comments