മുസ്ലീം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷവും മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്. പരമ്പരാഗത രീതികളില്‍ നിന്നുള്ള വ്യതിചലനമാണ് ഇത്തവണ ഉണ്ടായത്. ഇത്തരത്തിലുള്ള നീക്കങ്ങള്‍ കാലത്തിന്റെ തെറ്റാണെന്നും എനിയ്ക്കറിയാം. അതുകൊണ്ട് തന്നെ നടപടികളുടെ വിധിയും കാലം തീരുമാനിയ്ക്കട്ടെ- പോസ്റ്റില്‍ മുനവ്വറലി കുറിച്ചു.
തെറ്റുകള്‍ അംഗീകരിയ്ക്കുകയും അത് തിരുത്താനുള്ള തുടര്‍നടപടികള്‍ സ്വീകരിയ്ക്കുകയും ചെയ്താലേ വിജയമുണ്ടാകൂ എന്ന് കരുതുന്ന വ്യക്തിയാണ് ഞാന്‍. പാര്‍ട്ടി കൈക്കൊണ്ട തീരുമാനത്തെ ഞാന്‍ ബഹുമാനിയ്ക്കുന്നു. സ്ഥാനാര്‍ഥി പി.വി.അബ്ദുള്‍ വഹാബിന് എല്ലാ ആശംസകളും നേരുന്നു.
Comments