പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ ചീഫ് വിപ്പ് സ്ഥാനം ഒഴിയില്ളെന്ന് പി.സി ജോര്‍ജ്. താനടക്കമുള്ള ജനപ്രതിനിധികളെ കൂറുമാറ്റനിരോധന നിയമത്തില്‍ നിന്ന് സംരക്ഷിക്കണം. തന്റെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ സ്ഥാനമൊഴിയില്ല. യു.ഡി.എഫില്‍നിന്ന് തന്നെ പുറത്താക്കിക്കോട്ടെയെന്നും പി.സി ജോര്‍ജ് ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
പറയാനുള്ളത് മാണി തന്നോട് നേരിട്ടു തുറന്നുപറയണം. യു.ഡി.എഫില്‍ നിന്ന് പുറത്താക്കുമെന്ന് പറയാന്‍ കെ.എം മാണിക്ക് അവകാശമില്ല. യു.ഡി.എഫ് വോട്ടുവാങ്ങി ജയിച്ച താന്അഞ്ചു വര്‍ഷവും മുന്നണിയുടെ ഭാഗമായിരിക്കും. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വോട്ടു ചെയ്യണമെന്നാണ് ആഗ്രഹം. വോട്ടുചെയ്യുന്നതിന്്റെ നിയമവശങ്ങളൊന്നും പറയേണ്ടതില്ല. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നാണക്കേടുണ്ടാകാതിരിക്കട്ടെയെന്നും പി.സി ജോര്‍ജ് പറഞ്ഞു.
Comments