അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ബാധ്യത കോണ്‍ഗ്രസ്സിനും സര്‍ക്കാരിനുമില്ലെന്ന് വി.ഡി സതീശന്റെ രൂക്ഷ വിമര്‍ശം. മാണിയെയും പി സി ജോര്‍ജിനെയും രക്ഷിക്കാന്‍ മുഖ്യമന്ത്രി ഓടി നടക്കുകയാണ്. ഇങ്ങനെയാണെങ്കില്‍ ജനങ്ങളുടെ കാര്യം ആര് നോക്കുമെന്നും സതീശന് ചോദിച്ചു. കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ശക്തമായി രംഗത്തുവന്നത്.
കോണ്‍ഗ്രസ് അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാകുന്നത് വിപരീത ഫലം ചെയ്യുമെന്നും സതീശന് ആരോപിച്ചു.
Comments