You are Here : Home / News Plus

ഇറാഖിലെ പുരാതനഗരമായ ഹത്ര ഐ.എസ് തീവ്രവാദികള്‍ നശിപ്പിച്ചു

Text Size  

Story Dated: Monday, April 06, 2015 08:01 hrs UTC

ഇറാഖിലെ പുരാതന നഗരമായ ഹത്രയിലെ കെട്ടിടങ്ങളും പ്രതിമകളും ഐ.എസ് തീവ്രവാദികള്‍ നശിപ്പിച്ചു. ഐ.എസ് പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഇക്കാര്യം പുറം ലോകം അറിഞ്ഞത്. എന്നാല്‍ എത്രമാത്രം നാശനഷ്ടമുണ്ടാക്കിയിട്ടുണ്ടെന്ന് അറിവില്ല. 

കോണികളില്‍ കയറിനിന്ന് ചുറ്റിക ഉപയോഗിച്ച് ഭിത്തിയിലെ പ്രതിമകള്‍ തകര്‍ക്കുന്നതിന്റെയും കലാഷ്‌നിക്കോവ് തോക്കുകള്‍ ഉപോഗിച്ച് പ്രതിമകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്. ബദല്‍ദൈവത്തിന്റെ പ്രദേശം നശിപ്പിച്ചെന്നാണ് ഗള്‍ഫ് ചുവയുള്ള അറബിയില്‍ സംസാരിച്ച തീവ്രവാദി അവകാശപ്പെട്ടത്. എന്നാല്‍ അത്യപൂര്‍വ വസ്തുക്കളും പ്രതിമകളും കരിഞ്ചന്തയിലൂടെ വിറ്റഴിച്ച് പ്രവര്‍ത്തനമൂലധനം കണ്ടെത്തുകയാണ് ഐ.എസ് എന്നാണ് വിദഗ്ധര്‍ അനുമാനിക്കുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.