ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം തൃണമൂല്‍ കോണ്ഗ്രസിനുള്ളിലേക്കും നീളുന്നു. പാര്‍ട്ടിയുടെ വരവുചെലവ് കണക്കുകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ടു സിബിഐ നോട്ടീസ് അയച്ചു. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സുബ്രത ബക്ഷിക്കാണു സിബിഐ നോട്ടീസ് അയച്ചിരിക്കുന്നത്. 2010-14 കാലയളവിലെ പാര്‍ട്ടിക്കു ലഭിച്ച സംഭാവനകളും പാര്‍ട്ടി നല്കിയ പരസ്യങ്ങളും മറ്റും സംബന്ധിച്ച കണക്കുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments