രാജ്യസഭയിലേക്കു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ വയലാര്‍ രവി, മുസ്ലിം ലീഗിലെ പി.വി. അബ്ദുള്‍ വഹാബ് എന്നിവരാണു പത്രിക നല്‍കിയത്. വയലാര്‍ രവിയും അബ്ദുള്‍ വഹാബും രാവിലെ പതിനൊന്നരയോടെ നിയമസഭ സെക്രട്ടറിക്കു മുമ്പാകെയാണ് പത്രിക നല്‍കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ കെ.രാജന് ഉച്ചയ്ക്ക് ശേഷം ഒന്നരയോടെ പത്രിക സമര്‍പ്പിക്കും. രാജ്യസഭ സ്ഥാനാര്‍ഥി സിപിഎമ്മിലെ കെ.കെ. രാഗേഷ് നേരത്തേ പത്രിക സമര്‍പ്പിച്ചിരുന്നു.
Comments