ചീഫ് വിപ്പ് പി.സി. ജോര്‍ജ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി. കേരള കോണ്‍ഗ്രസ്-സെക്കുലര്‍ രൂപവത്കരിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കില്ലെന്നു ജോര്‍ജ് കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. ഇക്കാര്യം ജോര്‍ജ് മുഖ്യമന്ത്രിയെയും ടെലിഫോണില്‍ അറിയിച്ചിട്ടുണ്ട്.
തന്നെ യുഡിഎഫ് പുറത്താക്കട്ടെയെന്നാണു ജോര്‍ജിന്റെ നിലപാട്. മാണിക്കു തന്നെ പുറത്താക്കാന്‍ അവകാശമില്ലെന്നും ജോര്‍ജും വ്യക്തമാക്കുന്നു.
Comments