You are Here : Home / News Plus

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ചീഫ് വിപ്പ് സ്ഥാനം രാജിവെക്കാമെന്ന് പി.സി ജോര്‍ജ്

Text Size  

Story Dated: Monday, April 06, 2015 03:20 hrs UTC

തിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കാന്‍ തയാറായാല്‍ ചീഫ് വിപ്പ് സ്ഥാനം രാജിവെക്കാമെന്ന് പി.സി ജോര്‍ജ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക, കേരള കോണ്‍ഗ്രസ് സെക്കുലര്‍ പുനരുജ്ജീവിപ്പിച്ച് യു.ഡി.എഫില്‍ തുടരാന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് ജോര്‍ജ് ഉന്നയിച്ചത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഈ നിര്‍ദേശം വെച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് തുടങ്ങിയ ചര്‍ച്ച വിവിധഘട്ടങ്ങളായി വൈകിട്ട് ആറ് മണിവരെ നീണ്ടുനിന്നു. എന്നാല്‍ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും ജോര്‍ജിനെ നീക്കണമെന്ന നിലപാടില്‍ വിട്ടുവീഴ്ചക്ക് മാണി ഒരുക്കമല്ല. പ്രശ്‌നത്തില്‍ നാളെ തീരുമാനമുണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
അതേസമയം തനിക്ക് അനുകൂലമായുള്ള തീരുമാനമാണ് വരികയെന്ന് ചര്‍ച്ചക്ക് ശേഷം പുറത്തിറങ്ങിയ പി.സി ജോര്‍ജ് അവകാശപ്പെട്ടു. കൂറുമാറ്റ നിരോധന നിയമത്തിന്‍റെ കുടുക്കില്‍ പെടുത്താനാണ് മാണി ശ്രമിക്കുന്നത്. ആ കച്ചവടത്തിന് ആരും ഒരുങ്ങേണ്ട. പി.സി ജോര്‍ജിനേയും ഒപ്പമുള്ളവരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി മാണി പ്രഖ്യാപിക്കണമെന്നും ജോര്‍ജ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.