ഖ്യ നിരക്കുകളില്‍ മാറ്റംവരുത്താതെ പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ പണ, വായ്പാ നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ, കരുതല്‍ ധനാനുപാതം എന്നിവയിലൊന്നും മാറ്റംവരുത്തിയില്ല.
റിപ്പോ നിരക്ക് നിലവിലുള്ള 7.5 ശതമാനത്തിലും സിആര്‍ആര്‍ നിരക്ക് നാല് ശതമാനത്തിലും തുടരും. 2016 ജനവരിയോടെ പണപ്പെരുപ്പ നിരക്ക് ആറ് ശതമാനത്തിന് താഴെയെത്തിക്കുകയെന്നതാണ് ലക്ഷ്യമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന് വ്യക്തമാക്കിയിട്ടുണ്ട്.
Comments