പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവേ അഞ്ച് സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ(സിമി) പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു. വാറങ്കലില്‍ നിന്നും ഹൈദരാബാദിലെ കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ആയുധം തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ഇവര്‍ക്കുനേരെ വെടിവെക്കുകയായിരുന്നു. വാറങ്കല്‍ - ഹൈദരാബാദ് ഹൈവേയില്‍ രാവിലെയായിരുന്നു സംഭവം. ഇവര്‍ക്ക് ഐ.എസ്.ഐ ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തേത്തുടര്‍ന്ന് പരിസരപ്രദേശങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
Comments