You are Here : Home / News Plus

ആ പരിപ്പ് ഇവിടെ വേവില്ല; ജോസ്.കെ മാണിക്ക് പിന്തുണയുമായി ഭാര്യ

Text Size  

Story Dated: Tuesday, April 07, 2015 07:49 hrs UTC

 സരിത എസ്. നായരുടെ കത്തിന്‍െറ പേരില്‍ പി.സി ജോര്‍ജ് ഉയര്‍ത്തിയ ആരോപണത്തിന് മറുപടിയുമായി ജോസ്.കെ.മാണിയുടെ ഭാര്യ. തന്‍െറ ഫേസ് ബുക് പോസ്റ്റിലൂടെയാണ് നിഷ ഭര്‍ത്താവ് ജോസ് കെ.മാണിക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.

‘വിശ്വാസവും ബഹുമാനവും ഒരു പുരുഷനും സ്ത്രീക്കും വാങ്ങാന്‍ കഴിയില്ല, സൗജന്യമായി ലഭിക്കുകയുമില്ല. പെരുമാറ്റം, സ്വഭാവം, സദ്ഗുണങ്ങള്‍ തുടങ്ങിയവയിലൂടെ മാത്രമേ അതു നേടാന്‍ കഴിയൂ. തന്‍്റെ ഭര്‍ത്തവ് ജോയ്ക്ക് കുടുംബത്തില്‍ നിന്നും അദ്ദേഹവുമായി ഇടപെടുന്നവരില്‍ നിന്നും ബഹുമാനം നേടാന്‍ കഴിഞ്ഞത് സംസ്കാരമുള്ള രീതിയില്‍ വളര്‍ന്നതിനാലും നല്ല യശസ്സ് ഉള്ളതിനാലുമാണ്. സാഹചര്യങ്ങള്‍ എന്തുതന്നെയായാലും സ്വബോധമുള്ള ആരും ഈ ആരോപണം വിശ്വസിക്കില്ല . തങ്ങളുടെ കപടത മറച്ചുവയ്ക്കാന്‍ മറ്റുള്ളവരുടെ മേല്‍ പഴിചാരുന്നത് നാണംകെട്ട പരിപാടിയാണ്. ആരോപണം ഉന്നയിക്കുന്നവര്‍ ഒരു കാര്യം ഓര്‍മിക്കുക - നിങ്ങള്‍ കണ്ടത്തെിയത് തെറ്റായ ഒരാളെയാണ്. ഈ പരിപ്പ് ഇവിടെ വേവില്ല.’ എന്നതാണ് കുടംബചിത്രത്തോടൊപ്പമുള്ള പോസ്റ്റില്‍ നിഷ പറയുന്നത്.



    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.