ആരോഗ്യ സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഇടതുപക്ഷ സംയുക്ത കര്‍ഷക സമിതിയും കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസും ബുധനാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണു പരീക്ഷകള്‍ മാറ്റിയത്. പുതുക്കിയ തീയതി സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments