You are Here : Home / News Plus

'ഉത്തമവില്ലന്‍' നിരോധിക്കണമെന്നു വിഎച്ച്പി

Text Size  

Story Dated: Tuesday, April 07, 2015 10:24 hrs UTC

 കമല്‍ഹാസന്‍ ചിത്രം 'ഉത്തമവില്ലന്‍' നിരോധിക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് തമിഴ്‌നാട് ഘടകം രംഗത്ത്. ചിത്രത്തിലെ പുറത്തുവന്ന ഒരു ഗാനത്തില്‍ ഹിന്ദുമതത്തെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള വരികള്‍ ഉണ്‌ടെന്നാരോപിച്ചാണു വിഎച്ച്പിയുടെ ആവശ്യം. ചിത്രത്തിന്റെ റിലീസിംഗ് തീയതി അടുത്തിരിക്കേയാണു വിഎച്ച്പി പ്രതിഷേധവുമായി രംഗത്തുവന്നത്. വിഎച്ച്പി ചെന്നൈ ഘടകം ചിത്രത്തിനെതിരേ സിറ്റി പോലീസ് കമ്മീഷണര്‍ക്കു പരാതിയും നല്കിയിട്ടുണ്ട്. നടന്‍ രമേഷ് അരവിന്ദ് സംവിധാനം ചെയ്യുന്ന ഉത്തമവില്ലന്‍ നിര്‍മിക്കുന്നത് കമല്‍ഹാസനും എന്‍. ലിങ്കുസ്വാമിയും ചേര്‍ന്നാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.