You are Here : Home / News Plus

പി.സി.ജോര്‍ജ് പുറത്ത്

Text Size  

Story Dated: Wednesday, April 08, 2015 04:26 hrs UTC

പി.സി.ജോര്‍ജിനെ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റി. യു.ഡി.എഫ്. ഉന്നതാധികാരസമിതിയിലെ കേരള കോണ്‍ഗ്രസ് പ്രതിനിധിയെന്ന സ്ഥാനത്തുനിന്നും ജോര്‍ജിനെ ഒഴിവാക്കി. ജോര്‍ജിനെ മാറ്റണമെന്ന കേരള കോണ്‍ഗ്രസ്സിന്റെ ആവശ്യം അംഗീകരിച്ചാണ് തീരുമാനം. ഒരാഴ്ചയായി നടന്നുവന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ചൊവ്വാഴ്ച രാത്രി ഇക്കാര്യത്തില്‍ ധാരണയായത്. 

ജോര്‍ജിനെ മാറ്റണമെന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസ് കടുത്ത നിലപാടിലായതിനാല്‍ ചീഫ് വിപ്പ് സ്ഥാനം രാജിവെയ്ക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി ജോര്‍ജിനെ ഉപദേശിച്ചു. എന്നാല്‍, ജോര്‍ജ് തയ്യാറായില്ല. തന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയാല്‍ സ്ഥാനം രാജിവെയ്ക്കാമെന്ന് ജോര്‍ജ് നിലപാടെടുത്തു. ജോര്‍ജിനെ പുറത്താക്കാന്‍ മാണി തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ തീരുമാനമായത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.