You are Here : Home / News Plus

സരിതയുടെ കത്തിലുള്ളത് വിലപ്പെട്ട തെളിവുകള്‍ -കോടിയേരി

Text Size  

Story Dated: Wednesday, April 08, 2015 05:52 hrs UTC

സരിതയുടെ 23 പേജുള്ള കത്ത് വിലപ്പെട്ട തെളിവാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കത്തിന്റെ പൂര്‍ണരൂപം സോളാര്‍ കമ്മീഷന്‍ കണ്ടെടുക്കണം. വെളിച്ചംകാണാതെ പോയ വസ്തുതകള്‍ എന്താണെന്ന് കണ്ടെടുക്കണം. ആരോപണ വിധേയരായവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണം.

പത്തനംതിട്ട ജയിലില്‍വെച്ച് സരിത എഴുതിയ 23 പേജുള്ള മൊഴി നാല് പേജായി ചുരുങ്ങിയതിനുപിന്നില്‍ ഗൂഢാലോചനയുണ്ട്. മൊഴി അഭിഭാഷകന് കൈമാറുന്നതുകണ്ട പത്തനംതിട്ട ജില്ലാ ജയില്‍ സൂപ്രണ്ടിനെ ചോദ്യംചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.