You are Here : Home / News Plus

മാണിക്കെതിരെ ജോര്‍ജ് നല്‍കിയ കത്തു കണ്ട് ഞെട്ടി: മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, April 08, 2015 12:25 hrs UTC

സംസ്ഥാനത്തുണ്ടായ വിവാദങ്ങളൊന്നും ഭരണത്തെ ബാധിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളൊന്നും ചെയ്യാതിരുന്നിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണു യെമനില്‍ നിന്നും 1903 മലയാളികളെ തിരികെയെത്തിക്കാന്‍ സാധിച്ചതെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ വന്നിറങ്ങിയ മറ്റു സംസ്ഥാനക്കാര്‍ക്കും 2,000 രൂപ വീതം നല്‍കിയെന്നും അദേഹം പറഞ്ഞു. യെമനില്‍ നിന്നും തിരികെയെത്താനാഗ്രഹിക്കുന്ന അവസാനത്തെയാളെയും തിരികെ കൊണ്ടു വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.യെമനിലെ ആശുപത്രികളുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്ന കാരണത്താല്‍ മലയാളി നേഴ്‌സുമാരെ മടക്കി അയക്കാന്‍ ആശുപത്രി അധികൃതര്‍ തയാറാകുന്നില്ലെന്നും വിദൂര ഗ്രമങ്ങളിലുള്ളവര്‍ക്കു സനയിലെത്താന്‍ ഏറെ ബുദ്ധിമുട്ടുണ്‌ടെന്നും മുഖ്യമന്ത്രി പറഞ്ഞു.പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും പുറത്താക്കിയതു കീഴടങ്ങലല്ലെന്നും മുന്നണിയിലെ പൊതുതത്വം പാലിക്കുക മാത്രമാണു ചെയ്തതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മാണിക്കെതിരെ ജോര്‍ജ് നല്‍കിയ കത്തു കണ്ട് ഞെട്ടിപ്പോയെന്നും ഇക്കാര്യങ്ങളൊന്നും ജോര്‍ജ് മുമ്പ് തന്നോടു പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിനെ നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ താന്‍ ബാധ്യസ്ഥനാണെന്നും അദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.