You are Here : Home / News Plus

ഉമ്മന്‍ചാണ്ടിക്ക് എല്ലാം അറിയാം;പൊട്ടനായി അഭിനയിക്കുന്നു -വെള്ളാപ്പള്ളി

Text Size  

Story Dated: Wednesday, April 08, 2015 03:57 hrs UTC

ആലപ്പുഴ: ചീഫ് വിപ്പ് സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട പി.സി ജോര്‍ജിനെ പിന്തുണച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യു.ഡി.എഫില്‍ നിന്നു പുറത്താക്കിയാലും ജോര്‍ജിന്‍െറ ജനപിന്തുണ കുറയില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പൂഞ്ഞാറില്‍ മത്സരിച്ചാല്‍ ജോര്‍ജ് ഇനിയും വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണത്തിലുള്ളവര്‍ക്ക് നാണവും മാനവും ഇല്ല. കേരളത്തില്‍ പെണ്ണിനും പണത്തിനും വേണ്ടിയുള്ള കലഹമാണ് നടക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊട്ടനായി അഭിനയിക്കുകയാണ്. അദ്ദേഹത്തിന് എല്ലാം അറിയാമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.