You are Here : Home / News Plus

പുതിയ ചീഫ് വിപ്പിനെ നാളെ പ്രഖ്യാപിക്കുമെന്ന് മാണി

Text Size  

Story Dated: Wednesday, April 08, 2015 05:27 hrs UTC

തിരുവനന്തപുരം: പുതിയ ചീഫ് വിപ്പിന്‍െറ പേര് നാളെ പ്രഖ്യാപിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി. വിഷയത്തില്‍ പാര്‍ട്ടി എം.എല്‍.എമാരുമായി ആശയവിനിമയം നടത്താനുണ്ട്. ചീഫ് വിപ്പ് സംബന്ധിച്ച് പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയില്ളെന്നും മാണി പറഞ്ഞു.
പല മഹാന്മാരുടെയും പേരുകള്‍ പലരുടെയും ഡയറിയിലുണ്ടാകുമെന്നും കേരളത്തിലെ ഒരു വനിതയാണ് സരിതയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മാണി പറഞ്ഞു.
ചീഫ് വിപ്പ് സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവും ചങ്ങനാശേരി എം.എല്‍.എയുമായ സി.എഫ്. തോമസിനെ പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം പിന്മാറിയിരുന്നു. സി.എഫ് തോമസ് പിന്മാറിയ സാഹചര്യത്തില്‍ തോമസ് ഉണ്ണിയാടന്‍, ഡോ. എന്‍. ജയരാജ് എന്നിവരുടെ പേരുകളാണ് പരിഗണനയില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.