You are Here : Home / News Plus

ഫ്ലവേഴ്സ് ചാനൽ ഏപ്രിൽ 12നു ഞായറാഴ്ച രാവിലെ 7 മണിക്ക് സംപ്രേഷണം ആരംഭിക്കും.

Text Size  

Story Dated: Thursday, April 09, 2015 12:23 hrs UTC

മലയാളികൾക്ക് കാഴ്ചയുടെ പുതിയ വസന്തം സമ്മാനിച്ച് ഫ്ലവേഴ്സ് ചാനൽ ഏപ്രിൽ 12നു ഞായറാഴ്ച രാവിലെ 7 മണിക്ക് സംപ്രേഷണം ആരംഭിക്കും.

സംപ്രേഷണത്തിനു മുന്നോടിയായി കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലെ ബ്രിസ്റ്റോ ഗ്രൌണ്ടിൽ വർണ ശബളിമയാർന്ന ചടങ്ങു നടന്നു. ഈ പരിപാടിയിൽ ഇന്ത്യയിലെ പ്രശസ്ത ഗായിക ആശാ ഭോസ്ലെ ഫ്ലവേഴ്സ് ചാനൽ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ ആദ്യ മീഡിയ സിറ്റിയായ ഇൻസൈറ്റ് മീഡിയ സിറ്റിയുടെ കീഴിലാണു ഫ്ലവേഴ്സ് ചാനൽ പ്രവർത്തിക്കുന്നത്. ഈ ചടങ്ങിൽ വെച്ച് മീഡിയ സിറ്റി മെഗാ സ്റ്റാർ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. മീഡിയ സിറ്റിയുടെ കീഴിലുള്ള ഇൻസൈറ്റ് മൂവി ഐ.വി. ശശി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പ്രമുഖ താരങ്ങൾ ഈ പരിപാടികളിൽ പങ്കെടുത്തു.

ആശാ ഭോസ്ലെ, ഊർമിള മഡോണ്‍കർ, തബു, മമ്മൂട്ടി, ശ്രേയ ശരണ്‍, കെ. എസ. ചിത്ര,ശിവമണി, ജയറാം, ഐ.വി. ശശി, എം.ജി. ശ്രീകുമാർ, ലക്ഷ്മി റായ്, സുരാജ് വെഞ്ഞാറമൂട് കോട്ടയം നസീർ, രമ്യ നമ്പീശൻ, രമേഷ് പിഷാരടി തുടങ്ങി നിരവധി കലാകാരന്മാരുടെ മനം മയക്കുന്ന കലാപ്രകടങ്ങൾ അരങ്ങേറി. ക്രിക്കറ്റർ ശ്രീശാന്ത്,പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ് എന്നിവർ പരിപാടി നിയന്ത്രിച്ചു.

ഈ പരിപാടി ഏപ്രിൽ 12നു സംപ്രേഷണം ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.