You are Here : Home / News Plus

തെലങ്കാനയില്‍ തീവ്രവാദികളെ വെടിവെച്ചത് വിലങ്ങിലിരിക്കെ

Text Size  

Story Dated: Thursday, April 09, 2015 04:00 hrs UTC

തെലങ്കാനയിലെ വാറങ്കലില്‍ പോലീസിന്റെ വെടിയേറ്റ് മരിച്ച തീവ്രവാദികളെ കൈവിലങ്ങുകൊണ്ട് ബന്ധിപ്പിച്ചിരുന്നതായി തെളിവുകള്‍ പുറത്ത്. പോലീസ് വാഹനത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അഞ്ചുപേരേയും വെടിവെച്ചുകൊന്നതെന്നാണ് പോലീസ് ഭാഷ്യം. 

എന്നാല്‍ കൊല്ലപ്പെട്ട തീവ്രവാദിയുടെ കൈയ്യില്‍ വിലങ്ങ് വ്യക്തമാക്കുന്ന ചിത്രം പുറത്തുവന്നതോടെ പോലീസിന്റെ വിശദീകരണത്തില്‍ ദുരൂഹത ഉയര്‍ന്നു. സംഭവം പോലീസ് കെട്ടിച്ചമച്ച കഥയാണെന്ന ആരോപണവുമായി മരിച്ചവരുടെ ബന്ധുക്കളും രംഗത്തെത്തി. എന്നാല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് വെടിവെച്ചതെന്നും ഇവരുടെ ഒരു കൈയില്‍ മാത്രമേ വിലങ്ങിട്ടിരുന്നുള്ളൂവെന്നും സംസ്ഥാന പോലീസ് മേധാവി അനുരാഗ് ശര്‍മ അവകാശപ്പെട്ടു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.