You are Here : Home / News Plus

ഗായകന്‍ അയിരൂര്‍ സദാശിവന്‍ അപകടത്തില്‍ മരിച്ചു

Text Size  

Story Dated: Thursday, April 09, 2015 06:14 hrs UTC

പിന്നണി ഗായകന്‍ അയിരൂര്‍ സദാശിവന്‍ വാഹനാപകടത്തില്‍ മരിച്ചു. ചങ്ങനാശേരി-ആലപ്പുഴ എ.സി റോഡില്‍ വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്. മനയ്ക്കച്ചിറയ്ക്ക് സമീപം അയിരൂര്‍ സദാശിവന്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറിലിടിച്ച് കനാലിലേക്ക് മറിയുകയായിരുന്നു. അദ്ദേഹത്തിന്റെ മകനാണ് കാര്‍ ഓടിച്ചിരുന്നത്. അങ്കമാലിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സ്വദേശമായ അടൂരിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ശ്രീകുമാറിനെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ചായം എന്ന ചിത്രത്തിലെ അമ്മേ അമ്മേ അവിടുത്തെ മുന്നില്‍ ഞാനാര് ദൈവമാര്' എന്ന ഒറ്റ ഗാനം മാത്രം മതി അയിരൂര്‍ സദാശിവനെ ഓര്‍ക്കാന്‍. ദേവരാജന്‍ മാസ്റ്ററാണ് അദ്ദേഹത്തെ സിനിമ പിന്നണി ഗാനരംഗത്ത് അവതരിപ്പിച്ചത്.  2005 ല്‍ സദാശിവന് സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. ഭാര്യ രാധ നേരത്തെ മരിച്ചു. ശ്രീലാല്‍, ശ്രീകുമാര്‍ എന്നിവരാണ് മക്കള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.