You are Here : Home / News Plus

കെ.എം മാണിയുടെ പാലായിലെ വസതിയിലേക്ക് ഡി.വൈ.എഫ്.ഐയുടെ മാര്‍ച്ച് തുടങ്ങി

Text Size  

Story Dated: Thursday, April 09, 2015 06:19 hrs UTC

അഴിമതിക്കേസില്‍ ആരോപിതരായ ധനമന്ത്രി കെ.എം മാണിയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്നും നാളെയും ഡിവൈഎഫ്‌ഐ കോട്ടയത്ത് അഴിമതി വിരുദ്ധ യുവജനമാര്‍ച്ച് നടത്തും. പുതുപ്പള്ളിയില്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എം.ബി രാജേഷ് എം.പി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയുടെ ജന്മനാടായ പുതുപ്പള്ളിയില്‍ നിന്ന് കെഎം മാണിയുടെ പാലായിലെ വസതിയിലേക്കാണ് മാര്‍ച്ച്. 

സംസ്ഥാന പ്രസിഡന്‍റ് ടിവി രാജേഷ് എംഎല്‍എ, സെക്രട്ടറി എം സ്വരാജ് എന്നിവരും രണ്ടു ദിവസത്തെ മാര്‍ച്ചില്‍ പങ്കെടുക്കും. വെള്ളിയാഴ്ച വൈകിട്ട് പാലായിലാണ് മാര്‍ച്ച് സമാപിക്കുക. സമാപന സമ്മേളനം സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.