You are Here : Home / News Plus

പി.സി ജോര്‍ജ്ജിന് ഇന്ന് തിരുവനന്തപുരത്ത് സ്വീകരണം

Text Size  

Story Dated: Thursday, April 09, 2015 06:20 hrs UTC

ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് പുറത്താക്കിയ പി സി ജോര്‍ജ്ജ് എംഎല്‍എക്ക് തിരുവനന്തപുരത്ത് ഇന്ന് പൗരസ്വീകരണം നല്‍കും. വി.എസ് .ഡി.പി യുടെ നതൃത്വത്തില്‍ വൈകുന്നേരം ഗാന്ധി പാര്‍ക്കിലാണ് ജോര്‍ജ്ജിന് സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നത്.

രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനക്കും അഴിമതി വിരുദ്ധ പ്രതിജ്ഞക്കും ശേഷം പ്രകടനമായി പി സി ജോര്‍ജ്ജും അനുയായികളും ഗാന്ധി പാര്‍ക്കിലെത്തും. വെള്ളിയാഴ്ച പി സി ജോര്‍ജ്ജ് കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്വീകരണം ഏറ്റു വാങ്ങും. കേരള കോണ്‍ഗ്രസ്സിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനം ഉപയോഗിച്ച് 14 ജില്ലാ കമ്മറ്റികള്‍ വിളിച്ചു ചേര്‍ക്കുന്ന കാര്യവും പി സി ജോര്‍ജ്ജ് വിഭാഗം ആലോചിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.