You are Here : Home / News Plus

ഗണേഷ്‌കുമാറിനെതിരെ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ വക്കീല്‍ നോട്ടീസ്‌

Text Size  

Story Dated: Thursday, April 09, 2015 07:34 hrs UTC

അഴിമതി ആരോപണം ഉന്നയിച്ച മുന്‍മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരെ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് വക്കീല്‍ നോട്ടീസയച്ചു. ഒരാഴ്ചയ്ക്കകം അഴിമതി ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സിവില്‍ ക്രിമിനല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. നിയമസഭയ്ക്കകത്ത് വച്ചാണ് ഗണേഷ്‌കുമാര്‍ ആദ്യം ആരോപണം ഉന്നയിച്ചു. തുടര്‍ന്ന് കഴിഞ്ഞയാഴ്ച ലോകായുക്തയിലും അദ്ദേഹം രേഖകള്‍ സഹിതം പരാതി നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.