You are Here : Home / News Plus

യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു

Text Size  

Story Dated: Thursday, April 09, 2015 07:39 hrs UTC

മുംബൈ സ്‌ഫോടനപരമ്പരക്കേസില്‍ വധശിക്ഷക്ക് വിധിച്ച മുഖ്യപ്രതി യാക്കൂബ് മേമന്റെ പുനപ്പരിശോധാ ഹര്‍ജ്ജി സുപ്രീം കോടതി തള്ളി. വധശിക്ഷ ജീവപര്യന്തമാക്കണമെന്നാവശ്യപ്പെട്ട് മേമന്‍ നല്‍കിയ ഹര്‍ജ്ജിയാണ് തള്ളിയത്.

1993 ലെ മുംബൈ സ്ഥോടനക്കേസില്‍ മുംബൈ ടാഡ കോടതി രണ്ടുവര്‍ഷം മുമ്പാണ് മേമന് വധശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജ്ജിക്ക് വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേമന്‍ നല്‍കിയ ദയാഹര്‍ജ്ജിയും തള്ളിയിരുന്നു.

20വര്‍ഷത്തിലേറെയായി കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചുവരികയാണെന്നും 14 വര്‍ഷമാണ് ജീവപര്യന്തമെന്നും മേമന്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു. എന്നാല്‍ ഈ വാദം കോടതി കൈക്കൊണ്ടില്ല. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.