You are Here : Home / News Plus

യുഡിഎഫ് ഒറ്റക്കെട്ടാണെന്നു തങ്കച്ചന്‍

Text Size  

Story Dated: Thursday, April 09, 2015 11:12 hrs UTC

യുഡിഎഫ് ഒറ്റക്കെട്ടാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. കോവളത്തു നടന്ന യുഡിഎഫ് യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദേഹം. പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും നീക്കം ചെയ്യാനും തോമസ് ഉണ്ണിയാടനെ പുതിയ ചീഫ് വിപ്പായി നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ്-എമ്മിന്റെ നിര്‍ദേശം നടപ്പിലാക്കുക മാത്രമാണു ചെയ്തതെന്നും തങ്കച്ചന്‍ പറഞ്ഞു.
പി.സി ജോര്‍ജിന്റെ കത്ത് യുഡിഎഫ് യോഗത്തില്‍ ചര്‍ച്ചയായില്ലെന്നും സരിതയുടെ കത്ത് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും തങ്കച്ചന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും ഇടതു പക്ഷത്തിന്റെ ഇരത്താപ്പും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളും ജനങ്ങളിലെത്തിക്കാന്‍ മേഖലാ ജാഥകളും നിയമസഭാതലത്തില്‍ വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കും ഭവനസന്ദര്‍ശനം നടത്തി ലഘുലേഖകള്‍ വിതരണം ചെയ്യുമെന്നും തങ്കച്ചന്‍ പറഞ്ഞു.
കെട്ടിടനികുതി വര്‍ധന പുനക്രമീകരിക്കാന്‍ യുഡിഫ് യോഗം സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.