You are Here : Home / News Plus

ലഖ്‌വിയെ മോചിപ്പിക്കാന്‍ പാക് കോടതി ഉത്തരവിട്ടു

Text Size  

Story Dated: Thursday, April 09, 2015 11:17 hrs UTC

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ സഖി ഉര്‍ റഹ്മാന്‍ ലഖ്‌വിയെ മോചിപ്പിക്കാന്‍ പാക് കോടതി ഉത്തരവിട്ടു. ലാഹോര്‍ ഹൈക്കോടതിയുടേതാണ് ഉത്തരവ്. ലഖ്‌വിയെ നിയമവിരുദ്ധമായാണു തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നു കോടതി നിരീക്ഷിച്ചു. ലഖ്‌വിയെ വ്യാഴാഴ്ച തന്നെ പുറത്തിറക്കുമെന്നു ലഖ്‌വിയുടെ അഭിഭാഷകര്‍ പറഞ്ഞു.
മുംബൈ ആക്രമണക്കേസില്‍ 2009 ലാണ് ലഖ്‌വി അറസ്‌റിലായത്. പിന്നീട് മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍ ലഖ്‌വി ഉള്‍പ്പെടെ ആറു പ്രതികള്‍ക്കു ഭീകരവിരുദ്ധകോടതി ജാമ്യം അനുവദിച്ചിരുന്നു. മുംബൈ ഭീകരാക്രമണക്കേസില്‍ ജാമ്യം കിട്ടിയ ലഖ്‌വിയെ മെയിന്റനന്‍സ് ഓഫ് പബ്‌ളിക് ഓര്‍ഡര്‍(എംപിഒ) ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നും ജയിലില്‍ അടച്ചു.

എന്നാല്‍, ഇസ്ലാമാബാദ് ഹൈക്കോടതി പ്രസ്തുത ഉത്തരവ് റദ്ദാക്കുകയും പത്തുലക്ഷം രൂപ ജാമ്യത്തില്‍ ലഖ്‌വിയെ വിട്ടയയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നു ലഖ്‌വിയെ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.