You are Here : Home / News Plus

സത്യം: രാമലിംഗരാജുവിന് ഏഴുവര്‍ഷം തടവുശിക്ഷയും അഞ്ചുകോടി പിഴയും

Text Size  

Story Dated: Thursday, April 09, 2015 11:21 hrs UTC

സത്യം കമ്പ്യൂട്ടര്‍ സര്‍വീസ് ലിമിറ്റഡിലെ കോടികളുടെ ക്രമക്കേട് സംബന്ധിച്ച കേസില്‍ കമ്പനി സ്ഥാപകനും മുന്‍ചെയര്‍മാനുമായ ബി. രാമലിംഗരാജുവിന് ഏഴുവര്‍ഷം തടവുശിക്ഷയും അഞ്ചുകോടി പിഴയും സിബിഐ സ്‌പെഷല്‍ കോടതി ജഡ്ജി ബി.വി.എല്‍.എന്‍ ചക്രവര്‍ത്തി വിധിച്ചു. അനാരോഗ്യം ഉള്ളതിനാല്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന രാജുവിന്റെ ഹര്‍ജി കോടതി തള്ളി. ഇതിനോടകം ഇയാള്‍ 32 മാസത്തെ ജയില്‍ശിക്ഷ അനുഭവിച്ച് കഴിഞ്ഞു. രാമലിംഗരാജുവിന്റെ സഹോദരനും കമ്പനി മുന്‍ എം.ഡി.യുമായ ബി. രാമരാജുവും മറ്റ് ഒമ്പതുപേരും ഏഴുവര്‍ഷം വീതം തടവുശിക്ഷ അനുഭവിക്കണം. ബി. രാമരാജു 5 കോടി രൂപ പിഴയും അടക്കണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.