You are Here : Home / News Plus

മാണി അഴിമതിക്കാരനും കൊള്ളക്കാരനുമാണെന്ന് പി.സി ജോര്‍ജ്

Text Size  

Story Dated: Thursday, April 09, 2015 05:16 hrs UTC

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി അഴിമതിക്കാരനും കൊള്ളക്കാരനുമാണെന്ന് മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. കുടുംബാധ്യപത്യത്തിന് ശ്രമിക്കുന്ന കച്ചവടക്കാരനുമാണ് മാണി. ആദ്യമായല്ല മാണി സംസ്ഥാന ബജറ്റ് വില്‍ക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രിക്ക് അറിയാമെന്നും തിരുവനന്തപുരത്ത് പൗരാവലി നല്‍കിയ സ്വീകരണത്തില്‍ ജോര്‍ജ് വ്യക്തമാക്കി.
മാണിയുടെ സ്വത്തുവിവരങ്ങളെ കുറിച്ച് അന്വേഷിക്കണം. ജോസ് കെ. മാണിയുടെ ഉടമസ്ഥതയിലുള്ള അനധികൃത സ്ഥാപനങ്ങളെകുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും ജോര്‍ജ് പറഞ്ഞു. വിദേശ ബാങ്കിന്‍െറ ഡയറക്ടറാണ് മാണി. അമേരിക്കയിലെ ബഹാമസ് ദ്വീപില്‍ മാണിയും മകനും പോകുന്നത് എന്തിനാണെന്ന് പരിശോധിക്കണം. മാണിയുടെ ഒൗദാര്യത്തില്‍ നിരവധി പേരാണ് സര്‍ക്കാര്‍ ശമ്പളം പറ്റുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തന്നെ എതിര്‍ക്കുന്നത് സമൂഹത്തിലെ കള്ളനാണയങ്ങളാണെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. ഡെപ്യൂട്ടി സ്പീക്കറാക്കി തന്നെ മിണ്ടാതിരുത്തി ഒതുക്കാന്‍ മാണി ശ്രമിച്ചു. മതികെട്ടാന്‍ കൈയ്യേറ്റം മുതല്‍ അഴിമതികള്‍ ഓരോന്നും പുറത്തു കൊണ്ടുവന്നത് താനാണ്. കള്ള നാണയങ്ങള്‍ക്കെതിരെ പ്രതികരിക്കാതെ മുന്നോട്ടു പോകാനാവില്ളെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടി.
ചീഫ് വിപ്പ് സ്ഥാനം പോയപ്പോഴല്ല തെറ്റുകള്‍ ചൂണ്ടിക്കാണിച്ചത്. അതിനു മുന്‍പും തെറ്റുകള്‍ വിളിച്ചു പറഞ്ഞിരുന്നു. താന്‍ ചൂണ്ടിക്കാട്ടിയ എല്ലാ ആരോപണങ്ങളും പിന്നീട് ശരിയാണെന്ന് തെളിഞ്ഞതാണ്. ചീഫ് വിപ്പ് പദവി എന്താണെന്ന് കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തി. തന്‍െറ കോലം കത്തിക്കാന്‍ മാണി നേതൃത്വം നല്‍കിയെന്നും ജോര്‍ജ് ആരോപിച്ചു.
ബാര്‍കോഴ കേസില്‍ തെളിവു സഹിതം മൊഴി നല്‍കും. സോളാര്‍ കമ്മീഷനും തെളിവുകള്‍ കൈമാറും. മാണി ആവശ്യപ്പെട്ടാലും കേരളാ കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു മാറില്ളെന്നും ജോര്‍ജ് വ്യക്തമാക്കി.
വൈകിട്ട് നാലോടെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച റാലിയോടെയാണ് സ്വീകരണ പരിപാടികള്‍ക്ക് തുടക്കമായത്. റാലി ഗാന്ധി പാര്‍ക്കില്‍ അവസാനിപ്പിച്ചതോടെ പൊതുസമ്മേളനം ആരംഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.