You are Here : Home / News Plus

സരിതയുടെ കത്തുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന്

Text Size  

Story Dated: Thursday, April 09, 2015 05:35 hrs UTC

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്.നായരുടേതായി പുറത്തുവന്ന കത്തിലെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന്. കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണി എം.പിയുടെ പരാതിയിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. പരാതി ലഭിച്ച ഡി.ജി.പി അത് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ജോസ് കെ. മാണി പരാതിയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസമാണ് വിവാദ കത്ത് പുറത്തുവന്നത്. എന്നാല്‍ കത്ത് തന്‍േറത െല്ലന്ന് വിശദീകരിച്ച് സരിത വാര്‍ത്താ സമ്മേളനം നടത്തി. വാര്‍ത്താ സമ്മേളനത്തില്‍ സരിത ഉയര്‍ത്തിക്കാട്ടിയ കത്തിലെ ചില പേജുകളിലും ജോസ് കെ. മാണി അടക്കമുള്ളവര്‍ക്കെതിരെ പരാമര്‍ശമുള്ളതായി വ്യക്തമായി. ഇതോടെ കത്ത് വീണ്ടും വിവാദമാവുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.