You are Here : Home / News Plus

'ഗ്രീന്‍പീസി'ന്റെ രജിസ്‌ട്രേഷന്‍ കേന്ദ്രം റദ്ദാക്കി

Text Size  

Story Dated: Friday, April 10, 2015 04:30 hrs UTC

 അന്താരാഷ്ട്ര സന്നദ്ധസംഘടനയായ ഗ്രീന്‍പീസിന്റെ ഇന്ത്യയിലെ രജിസ്‌ട്രേഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കി. സംഘടനയുടെ ഏഴ് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. രാജ്യത്ത് വികസനവിരുദ്ധ മനോഭാവം സൃഷ്ടിക്കാന്‍ ഗ്രീന്‍പീസ് ശ്രമിക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് നടപടി. 

രാജ്യത്തിന്റെ സാമ്പത്തികസുരക്ഷയ്ക്ക് ഗ്രീന്‍പീസ് ഭീഷണിയാണെന്ന് ഇന്റലിജന്‍സ് ബ്യൂറോ ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാറിന് മുന്നറിയിപ്പുനല്‍കിയിരുന്നു. എന്നാല്‍, നടപടിയെക്കുറിച്ച് അറിയില്ലെന്ന് ഗ്രീന്‍പീസ് ഭാരവാഹികള്‍ പ്രതികരിച്ചു.
വ്യാഴാഴ്ച മുതല്‍ 180 ദിവസത്തേക്കാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. വിദേശനാണ്യ വിനിമയ നിയമപ്രകാരം (എഫ്.സി.ആര്‍.എ.) ആണ് നടപടി. രജിസ്‌ട്രേഷന്‍ എന്നന്നേക്കുമായി റദ്ദാക്കാതിരിക്കാന്‍ കാര്യമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ ആസ്ഥാനത്തേക്ക് നോട്ടീസും അയച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.