You are Here : Home / News Plus

മുന്‍ ആസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ റിച്ചി ബെനൊ അന്തരിച്ചു

Text Size  

Story Dated: Friday, April 10, 2015 04:45 hrs UTC

മുന്‍ ആസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റനും കമന്‍േററ്ററുമായ  റിച്ചി ബെനൊ (84) അന്തരിച്ചു. സ്കിന്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം സിഡ്നിയിലെ ആശുപത്രിയിലായിരുന്നു മരണപ്പെട്ടത്.

ലെഗ് സ്പിന്‍ ബൗളറായ റിച്ചി ബെനൊ 63 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 28 ടെസ്റ്റുകളില്‍ ഓസീസിനെ നയിച്ചു. 1964 ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ബെനൊ പിന്നീട് കമേന്‍ററ്ററിയുടെ വഴി തെരഞ്ഞടുക്കുകയായിരുന്നു. 2005ലെ ആഷസ് പരമ്പരയിലാണ് അദ്ദേഹം അവസാനമായി കമേന്‍്ററ്ററായത്. എന്നാല്‍ 2013 വരെ അദ്ദേഹം ചാനല്‍ 9 ല്‍ ജോലി ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലാണ് അര്‍ബുദ ബാധ സ്ഥിരീകരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.