You are Here : Home / News Plus

അഴിമതിവിരുദ്ധ മുന്നണി ശക്തിപ്പെടുത്തുമെന്ന് പി.സി ജോര്‍ജ്

Text Size  

Story Dated: Friday, April 10, 2015 03:58 hrs UTC

കോട്ടയം: സംസ്ഥാനത്ത് അഴിമതി വിരുദ്ധ മുന്നണി ശക്തിപ്പെടുത്തുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. 140 മണ്ഡലങ്ങളിലും വാര്‍ഡ് അടിസ്ഥാനത്തില്‍ സമിതികള്‍ രൂപീകരിക്കും. ഇതിന്‍െറ ഭാഗമായി കാസര്‍കോഡ് നിന്നും തിരുവനന്തപുരത്തേക്ക് എല്ലാ നിയോജക മണ്ഡലവും കടന്നുപോകുന്ന റാലി നടത്തും. ഇന്‍റര്‍നെറ്റ് വഴിയാകും സമിതിയിലേക്ക് അംഗത്വം സ്വീകരിക്കുക. രക്ഷാധികാരിയായി ഇതിന്‍െറ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുമെന്നും ജോര്‍ജ് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യു.ഡി.എഫിന്‍െറ അടിത്തറ ഇളകിയിരിക്കുകയാണ്. മാണി കൂടെയുണ്ടെങ്കില്‍ യു.ഡി.എഫ് തോല്‍ക്കും. ആന്‍റണിയെ കാലുവാരിയത് കെ.എം മാണിയാണ്. തന്‍െറ കത്ത് തള്ളിയവര്‍ സരിതയുടെ കത്ത് വായിച്ചു കാണും. മാവേലിക്കരയില്‍ വെച്ച് മാണി സരിതയെ കണ്ടു. വിളിച്ചി െല്ലങ്കിലും പാര്‍ട്ടി പരിപാടിയില്‍ പോകുമെന്നും പൊടിപടലം മാണിയുടെ ശ്വാസം മുട്ടിക്കുമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.