You are Here : Home / News Plus

ആദിവാസി പീഡനം:എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് ചെന്നിത്തല

Text Size  

Story Dated: Friday, April 10, 2015 04:08 hrs UTC

തിരുവനന്തപുരം: വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടികള്‍ ക്രൂരപീഡനത്തിനിരയായ സംഭവത്തില്‍ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്നുതന്നെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ എസ്.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
വയനാട് അമ്പലവയലില്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴ് ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്. എന്നാല്‍, പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പരാതിപ്പെട്ടിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായില്ല. പരാതിപ്പെട്ടതിനു തങ്ങളെ പ്രദേശവാസികള്‍ കെട്ടിയിട്ട് വീണ്ടും പീഡിപ്പിച്ചതായും പെണ്‍കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
പുറ്റാട് മലയച്ചന്‍ കോല്ലി കോളനിയിലാണ് സംഭവം. ഏഴ്, എട്ട്, ഒമ്പത് ക്ളാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചത്. ചിലരെ നിര്‍ബന്ധിച്ചു മദ്യം നല്‍കിയും പീഡിപ്പിച്ചു. സ്ഥലത്തെ പ്രമാണിമാരും പ്രാദേശിക ക്വട്ടേഷന്‍ സംഘവുമാണു പീഡനത്തിന് പിന്നില്‍. ഇതിന് കോളനിയിലെ ചില സ്ത്രീകള്‍ ഒത്താശ ചെയ്തെന്നും പെണ്‍കുട്ടികള്‍ പരാതിപ്പെട്ടു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.