You are Here : Home / News Plus

സംഘര്‍ഷം രൂക്ഷമായ യമനില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Friday, April 10, 2015 05:06 hrs UTC

സന്‍അ: സംഘര്‍ഷം രൂക്ഷമായ യമനില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. ചണ്ഡിഗഡ് സ്വദേശി മഞ്ജിത് സിങ്ങാണ് കൊല്ലപ്പെട്ടത്. ബോംബ് സ്ഫോടനത്തിലാണ് മഞ്ജിത് കൊല്ലപ്പെട്ടത്. മൃതദേഹം ജിബൂത്തിയിലത്തെിച്ചു. നാവികസേനയുടെ കപ്പലില്‍ മൃതദേഹം മുംബൈയിലത്തെിക്കും.
യമനില്‍ നിന്ന് നവജാത ശിശു അടക്കം 382 മലയാളികള്‍ കൂടി ഇന്ന് നാട്ടില്‍ തിരിച്ചത്തെി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലിന് എയര്‍ ഇന്ത്യ ബോയിങ് 777 വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലത്തെിയത്. മലയാളികളെ കൂടാതെ തമിഴ്നാട്, ആന്ധ്രപ്രദേശ് സ്വദേശികളും നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയിരുന്നു.
അതേസമയം, യമനില്‍ നിന്നു വിമാന മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കൂടാതെ സന്‍ആയിലെ എംബസി അടച്ചുപൂട്ടി. ശേഷിക്കുന്നവരെ കപ്പല്‍ മാര്‍ഗമായിരിക്കും ഇനി നാട്ടിലത്തെിക്കുക. അടുത്ത രണ്ടു ദിവസങ്ങളില്‍ അല്‍ ഹുദൈദ തുറമുഖം വഴിയാകും രക്ഷാപ്രവര്‍ത്തനം നടത്തുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനിടെ, 46 ഇന്ത്യക്കാരും 303 വിദേശീയരും അടക്കം 349 യാത്രക്കാരുമായി നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് സുമിത്ര അല്‍ ഹുദൈദയില്‍ നിന്നു ജിബൂതിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
മൊത്തം 5600 പേരെയാണ് ഇന്ത്യയുടെ ശ്രമഫലമായി യമനില്‍ നിന്ന് ഒഴിപ്പിച്ചത്. ഇതില്‍ 4,640 പേര്‍ ഇന്ത്യക്കാരാണ്. 41 രാജ്യങ്ങളില്‍ നിന്നുള്ള 960 പേരാണ് മറ്റുള്ളവര്‍. വിമാനമാര്‍ഗം ഇതുവരെ 2900 ഇന്ത്യക്കാരെ നാട്ടിലത്തെിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.