You are Here : Home / News Plus

ജോര്‍ജ് 'അനുഗ്രഹിച്ചു' ; സെക്യുലറിന് പുതുജീവന്‍

Text Size  

Story Dated: Saturday, April 11, 2015 09:37 hrs UTC

കേരള കോണ്‍ഗ്രസ്-എമ്മില്‍ ലയിച്ചതോടെ ഇല്ലാതായിമാറിയ കേരള കോണ്‍ഗ്രസ്-സെക്കുലര്‍ പുനരുജ്ജീവിപ്പിച്ചു. പഴയ സെക്കുലറിന്റെ ചെയര്‍മാന്‍ ടി.എസ്. ജോണാണ് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ഇദേഹം തന്നെയാണു പാര്‍ട്ടിയുടെ പുതിയ ചെയര്‍മാന്‍. സെക്കുലര്‍ യുഡിഎഫില്‍ തുടരുമെന്നും സെക്കുലറിനോടനുഭാവമുള്ള ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ യുഡിഎഫിന്റെ വിപ്പനുസരിച്ച് വോട്ടു ചെയ്യുമെന്നും അദേഹം പറഞ്ഞു. സെക്കുലറിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് കോട്ടയത്തായിരിക്കും പ്രവര്‍ത്തിക്കുക. പത്തു ദിവസത്തിനകം എല്ലാ ജില്ലകളിലും ഓഫീസ് തുറക്കുമെന്നും അദേഹം പറഞ്ഞു. പി.സി. ജോര്‍ജ് സെക്കുലറില്‍ ഉണ്ടാവില്ല. പി.സി. ജോര്‍ജിനായി സെക്കുലറില്‍ ഒരു സ്ഥനവും നീക്കി വച്ചിട്ടില്ല.

കേരള കോണ്‍ഗ്രസില്‍ ജനാധിപത്യമില്ല. മാണിയുടെ ഏകാധിപത്യമാണു നടക്കുന്നത്. പാര്‍ട്ടി യോഗങ്ങള്‍ കൂടാറില്ല. മാണി രാജിവയ്ക്കണമെന്ന ആവശ്യം ഉന്നതാധികാര സമിതി യോഗത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മാണി അംഗീകരിച്ചില്ല. സെക്കുലര്‍ പാര്‍ട്ടിയുടെ 14ജില്ലാ പ്രസിഡന്റുമാരെയും പോഷക സംഘടനാ ഭാരവാഹികളേയും വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.