You are Here : Home / News Plus

ജോര്‍ജിനെതിരേ നടപടി സ്വീകരിക്കേണ്ടത് അദേഹത്തിന്റെ പാര്‍ട്ടി: ചെന്നിത്തല

Text Size  

Story Dated: Saturday, April 11, 2015 09:44 hrs UTC

പി.സി. ജോര്‍ജിനെതിരേ നടപടി സ്വീകരിക്കേണ്ടത് അദേഹത്തിന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ്-എം ആണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജോര്‍ജ് ഇപ്പോള്‍ യുഡിഎഫിലില്ല. യോഗങ്ങള്‍ക്കു വരാറുമില്ല. ഇതിനാല്‍ നടപടി സീകരിക്കേണ്ടത് അദേഹത്തിന്റെ പാര്‍ട്ടിയാണ് ചെന്നിത്തല പറഞ്ഞു. ആര്‍എസ്പിയേയും ജനതാദളിനേയും അടര്‍ത്തിക്കൊണ്ടു പോകാമെന്നതു എല്‍ഡിഎഫിന്റെ ദിവാസ്വപ്നം മാത്രമാണെന്നും യുഡിഎഫില്‍ നിന്നും ഒരു പാര്‍ട്ടിയും വിട്ടു പോകില്ലെന്നും ചെന്നിത്തല പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍എസ്പിക്ക് നല്‍കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.