You are Here : Home / News Plus

സരിത എസ്. നായരുടെ മൊഴി രേഖപ്പെടുത്താത്ത മജിസ്‌ട്രേറ്റിനെതിരേ കുറ്റപത്രം

Text Size  

Story Dated: Saturday, April 11, 2015 09:46 hrs UTC

സരിത എസ്. നായരുടെ മൊഴി രേഖപ്പെടുത്താത്ത മജിസ്‌ട്രേറ്റിനെതിരേ കുറ്റപത്രം. ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിന്റെ നിര്‍ദേശപ്രകാരമാണു കുറ്റപത്രം നല്‍കിയത്. കുറ്റപത്രത്തിലുന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്കു 15ദിവസത്തിനകം മറുപടി നല്‍കണമെന്നാണു ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നും കുറ്റപത്രത്തിലുണ്ട്. സരിത ജയിലില്‍ കഴിഞ്ഞപ്പോഴായിരുന്നു തനിക്കു ചിലതു പറയാനുണ്‌ടെന്ന് മജിസ്‌ട്രേറ്റായിരുന്ന എന്‍.വി. രാജുവിനോടു പറഞ്ഞത്. ഇക്കാര്യങ്ങള്‍ രഹസ്യമൊഴിയായി കേട്ട മജ്‌സ്‌ട്രേറ്റ് വിവരങ്ങള്‍ രേഖപ്പെടുത്താതെ എഴുതി നല്‍കാന്‍ സരിതയോടാവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നു സരിത എഴുതിയ കാര്യങ്ങളാണു സരിതയുടെ കത്തെന്ന പേരില്‍ ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.