You are Here : Home / News Plus

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യു.ഡി.എഫ് വിട്ട ഒരു കക്ഷി ശ്രമിക്കുന്നുവെന്ന് അസീസ്

Text Size  

Story Dated: Sunday, April 12, 2015 08:45 hrs UTC

 ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എല്‍.ഡി.എഫിന്റെ പിന്തുണയോടെ യു.ഡി.എഫ് വിട്ട ഒരു കക്ഷി ശ്രമിക്കുന്നുവെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസിന്റെ ആരോപണം.അട്ടിമറിക്കു വേണ്ടി പ്രലോഭനങ്ങളുമായി ഒരു നേതാവ് ആര്‍.എസ്.പിയെയും ജെ.ഡി.യുവിനെയും സമീപിച്ചു. ആരാണ് അതെന്ന് പുറത്തുപറയുന്നത് ശരിയല്ല. എല്‍.ഡി.എഫിലേക്ക് തിരിച്ചുവരാനാണ് അവര്‍ ആവശ്യപ്പെടുന്നത്. തന്റെ പാര്‍ട്ടി യു.ഡി.എഫ് വിട്ടാല്‍ സര്‍ക്കാര്‍ വീഴുമെന്ന രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അസീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.