You are Here : Home / News Plus

ബാര്‍ കോഴ: പി.സി ജോര്‍ജിനെയും ചോദ്യം ചെയ്യണമെന്ന് വി.എസ്

Text Size  

Story Dated: Sunday, April 12, 2015 08:50 hrs UTC

ബാര്‍ കോഴക്കേസില്‍ മുന്‍ചീഫ് വിപ്പ് പി.സി ജോര്‍ജിനെയും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചു.
പി.സി ജോര്‍ജിന്റെ പക്കല്‍ നിന്ന് തെളിവുകളും രേഖകളും കണ്ടെടുക്കണം. കൂടാതെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കിയപ്പോള്‍ ജോര്‍ജ് മുഖ്യമന്ത്രിക്കെഴുതിയ കത്തും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണം.കേസില്‍ കുറ്റപത്രം നല്‍കാന്‍ കാലതാമസം വരുത്തുന്നത് വിജിലന്‍സിന്റെ വിശ്വാസതയ്ക്ക് കളങ്കമാണെന്നും കത്തില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.