You are Here : Home / News Plus

ഡല്‍ഹിയില്‍ കര്‍ഷകര്‍ക്ക് ഏക്കറിനു 20,000 രൂപ നഷ്ടപരിഹാരം

Text Size  

Story Dated: Sunday, April 12, 2015 09:08 hrs UTC

ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്നു കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് ഏക്കറിനു 20,000 രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണു ധനസഹായം പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ നാശനഷ്ടങ്ങളുണ്ടായ കര്‍ഷകര്‍ക്കാണു നഷ്ടപരിഹാരത്തിന് അര്‍ഹത. രാജ്യത്തെ കര്‍ഷകര്‍ക്കു പ്രഖ്യാപിച്ചിരിക്കുന്നതില്‍ ഏറ്റവും വലിയ ധനസഹായമാണിതെന്നും എല്ലാ സംസ്ഥാനങ്ങളും ഇതു മാതൃകയാക്കണമെന്നും കേജരിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണു കേജരിവാള്‍ ധനസഹായം പ്രഖ്യാപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.